
റെസ്റ്റോറന്‍റുകളില്‍ നിന്നുള്ള കമ്മീഷന്‍ 2 മുതല്‍ 6 % വരെ ഉയര്‍ത്തണമെന്ന ആവശ്യവുമായി സൊമാറ്റോ. കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം സൊമാറ്റോയുമായി ചര്‍ച്ച നടത്തുമെന്നും നാഷണല്‍ റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് കബീര്‍ സൂരി അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങിയതോടെ സൊമാറ്റോയുടെ ഡെലിവറികള്‍ കുറഞ്ഞു. തുടര്‍ന്ന് മൂന്നാം പാദത്തില്‍ കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്.
Post Views: 18