അടുത്തിടെ റീ റിലീസ് ചെയ്ത ‘സ്ഫടികം 4K’ സിനിമയുടെ ഓഡിയന്‍സ് റെസ്പോണ്‍സ് എടുക്കുന്നതിനിടെ യൂട്യൂബ് ചാനല്‍ അവതാരകയ്ക്കും ക്യാമറാമാനും മര്‍ദ്ദനമേറ്റതായി പരാതി. കാരണമില്ലാതെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ആലുവ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചായിരുന്നു സംഭവം. ഒരു സംഘം ഓട്ടോ തൊഴിലാളികളാണ് ആക്രമിച്ചത് എന്നാണ് യുവതി പറയുന്നത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് യുവതിയുടെ പരാതി. എട്ടോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ക്യാമറമാന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.