
20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യാഹു. ആകെ ജീവനക്കാരില്‍ 20 ശതമാനത്തെയാണ് കമ്പനി ഒഴിവാക്കുന്നത്.ടെക് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യാഹു വിശദീകരിച്ചിട്ടുണ്ട്.പുതിയ നീക്കത്തോടെ ടെക് വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരുടേയും ജോലി പോകും. ഈയാഴ്ച 1000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റാണ് യാഹുവിന്റെ ഉടമസ്ഥര്‍.
പരസ്യവരുമാനത്തില്‍ ഉള്‍പ്പടെ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് യാഹു പിരിച്ചുവിടലിനൊരുങ്ങുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പല കമ്പനികളും യാഹുവുമായുള്ള പരസ്യ കരാറുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്.ഗോള്‍ഡ്മാന്‍ സാച്ചസ്, ആല്‍ഫബെറ്റ് തുടങ്ങി നിരവധി യു.എസ് ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കും കാരണം ഡിമാന്‍ഡിലുണ്ടായ കുറവാണ് ജീവനക്കാരെ ഒഴിവാക്കാനുള്ള കാരണം.