ഭൂകമ്പത്തിന്റെ ആഘാതങ്ങള്‍ നേരിടുന്ന തുര്‍ക്കിയിലേയും സിറിയയിലേയും ദുരിത ബാധിതര്‍ക്കായി ഖത്തര്‍ ഇതുവരെ എത്തിച്ചത് 108 ടണ്‍ അടിയന്തര സഹായം.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ആണ് റെഡ് ക്രസന്റിന്റെയും ഖത്തര്‍ ചാരിറ്റിയുടേയും സഹകരണത്തോടെ തുർക്കിക്കും സിറിയയ്ക്കും അടിയന്തര സഹായങ്ങള്‍ എത്തിച്ചത്.
ഖത്തരി അമീരി നാവിക സേനയുടെ മൂന്ന് എയര്‍ ബ്രിഡ്ജ് വിമാനങ്ങളാണ് ഉപയോഗിച്ചത്. അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അള്‍താനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്.