സൗദിയില്‍ മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് തടവിന് ശിക്ഷിക്കപ്പെട്ടവരും മറ്റു ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരുമായ പ്രവാസിക്ക് നാടുകടത്തൽ ശിക്ഷയില്‍ നിന്ന് ഇളവിന് അപേക്ഷിക്കാമെന്ന് നിയമ വിദഗ്ധര്‍.

സ്വദേശി വനിതയുടെ വിദേശിയായ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും ഇളവു ലഭിക്കും. കുറ്റം ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിയാണ് ഇളവ് നല്‍കുക. രണ്ടാം തവണ നിയമം ലംഘിച്ചാല്‍ നാടുകടത്തും. ജുഡീഷ്യല്‍, ക്രിമിനല്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിയെ അപ്പീല്‍ കോടതിയില്‍ ചോദ്യം ചെയ്യാനും അവകാശമുണ്ട്.

ലഹരിമരുന്ന് ഉപയോഗിക്കുക, കൈവശം വയ്ക്കുക, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ വിദേശികളെ നാടുകടത്താനുള്ള ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാനുള്ള അവകാശം ആഭ്യന്തര മന്ത്രിക്ക് നിയമം നല്‍കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.