
വാഷിങ്ടൻ ∙ ചന്ദ്രനിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പദ്ധതിയിടുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ പദ്ധതിയായ ആർട്ടിമിസിന്റെ പരീക്ഷണദൗത്യം കഴിഞ്ഞ ഡിസംബറിൽ വിജയകരമായി നിർവഹിച്ചിരുന്നു.
ചന്ദ്രനും ഭൂമിക്കുമിടയിൽ ഡേറ്റ കൈമാറ്റം എളുപ്പമല്ല. പ്രത്യേകിച്ച് ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന്. എങ്കിലും സ്വകാര്യകമ്പനികളായ അക്വേറിയൻ സ്പേസ്, നോക്കിയ എന്നിവരുമായി സഹകരിച്ചാണ് നാസ പദ്ധതികൾ തയാറാക്കുന്നത്. അടുത്തവർഷം നടക്കുന്ന ആർട്ടിമിസ് 2 ന്റെ പരീക്ഷണ ദൗത്യത്തിനുശേഷം കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.
Post Views: 18