നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദു ബുഹാരി, പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയപരിധി 60 ദിവസം കൂടി നീട്ടാന്‍ സെന്‍ട്രല്‍ ബാങ്കിന് അനുമതി നല്‍കി.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പണക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണിത്. പുതുതായി രൂപകല്പന ചെയ്ത 1000, 500, 200 നൈറ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു.