യു.എ.ഇയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. രാജ്യത്തുടനീളം ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ അബൂദാബിയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യു.എ.ഇ കാലാവസ്ഥാ ബ്യൂറോ അഭ്യര്‍ത്ഥിച്ചു. ഇന്നലെ ഉച്ച മുതല്‍ തന്നെ അബൂദാബിയില്‍ വെയിലിനൊപ്പം തണുത്ത കാറ്റും വീശിയിരുന്നു. അടുത്ത ദിവസം കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പില്‍ പറയുന്നത്.
Post Views: 33