കുടുംബപ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.പ്രിൻസിയും മക്കളായ ദിൽഷൻ, ദിഷാൽ, ദിഹാന എന്നിവരും സഹോദരിയുടെ വീട്ടിലായിരുന്നു. എന്നാൽ ആന്റണിദാസ് ശനിയാഴ്ച രാത്രി തന്നെ ഇവിടെയെത്തി പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം എട്ട് മണിയോടെ പ്രിൻസിയെയും കുട്ടികളെയും തിരികെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ശേഷം കുട്ടികളെ കളിക്കാൻ വിട്ടു.അവർ തിരിച്ചെത്തിയപ്പോൾ അമ്മ ഉറങ്ങുകയാണെന്ന് പറഞ്ഞ് അന്തോണിദാസ് പുറത്തേക്ക് പോയി.

കുട്ടികൾ വന്നു നോക്കിയപ്പോൾ പ്രിൻസി അനങ്ങാതെ കിടക്കുകയായിരുന്നു. ഇവർ നിലവിളിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി പ്രിൻസിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കഴുത്തിലെ പാട് കണ്ട ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഴുത്തിലും ശ്വാസംമുട്ടിച്ചതിന്റെ പാടുകളുണ്ടെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.