മെറ്റായുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ്, കോളിംഗ് പ്ലാറ്റ്‌ഫോം വാട്ട്‌സ്ആപ്പ് “വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ” എന്ന പേരിൽ ഒരു പുതിയ ഫീച്ചർ പുറത്തിറക്കി, അത് ഉപയോക്താക്കളെ വാട്ട്‌സ്ആപ്പ് കോൺടാക്‌റ്റുകളുമായി അവരുടെ സ്റ്റാറ്റസ് ആയി വോയ്‌സ് നോട്ടുകൾ റെക്കോർഡുചെയ്യാനും പങ്കിടാനും അനുവദിക്കുന്നു. നേരത്തെ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പുറത്തിറക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ, ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ആക്‌സസ് ചെയ്യാനാകും. വാട്ട്‌സ്ആപ്പിന്റെ ‘വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ’ ഫീച്ചർ നിലവിൽ iOS-നുള്ള വാട്ട്‌സ്ആപ്പ് വേർഷൻ 23.5.77-ൽ ലഭ്യമാണ്. ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്കു അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.