മാലിന്യ പ്ലാന്റിന് തീ പിടിക്കുന്നത് ലോകത്ത് ആദ്യമല്ല, തീയില്ലാതെ പുക സൃഷ്ടിക്കുന്നതിൽ ചില മാധ്യമങ്ങൾ മിടുക്കരാണ്; എം ബി രാജേഷ് വിമർശിച്ചു

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീയില്ലാതെ പുക സൃഷ്ടിക്കാൻ ചില മാധ്യമങ്ങൾ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു

രണ്ട് വർഷം മുമ്പ് മാലിന്യക്കൂമ്പാരം ഉണ്ടായിട്ടില്ല. മാലിന്യ പ്ലാന്റിന് തീപിടിക്കുന്നത് ലോകത്ത് ആദ്യമല്ല. എന്നാൽ, തീപിടിത്തത്തെ ലോകത്തിലെ ആദ്യത്തെ സംഭവമായാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം ഡൽഹിയേക്കാൾ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.