പാട്ടും നൃത്തവുമായി സിനിമ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ഡാന്‍സ് പാര്‍ട്ടി വരുന്നു. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ മുന്‍നിര സംവിധായകരായ 25 പേര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഛായാഗ്രഹണം ബിനു കുര്യന്‍, ബിജി പാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് വര്‍മ്മയാണ് ഗാനം രചിക്കുന്നത്. എഡിറ്റിംഗ് വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്.