തമിഴകത്തു നിന്നും 2023 ൽ ഇന്ത്യൻ ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ലിയോ. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെൻ്റിനും ടീസറിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ടൈറ്റിൽ അനൗൺസ്മെൻ്റിനോട് അനുബന്ധിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററുകളും പുറത്തു വന്നിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിജയ് സേതുപതിയും ലിയോയിൽ ഭാഗമാകുന്നുള്ള സൂചനയാണ് ലഭിക്കുന്നത്. വിക്രം സിനിമയിലെ വില്ലൻ കഥാപാത്രം സന്താനത്തെ അവതരിപ്പിച്ചിരുന്നത് വിജയ് സേതുപതിയായിരുന്നു. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലും സന്താന്നത്തിൻ്റെ സാന്നിധ്യമുണ്ടാകുമെന്നുള്ള സൂചന നൽകിയിരിക്കുന്നത് വിക്രം, ലിയോ എന്നീ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രത്നകുമാറാണ്. ലിയോയുടെ ഷൂട്ടിംഗ് ഇപ്പോൾ കാശ്മീരിൽ പുരോഗമിക്കുകയാണ്. കാശ്മീരിൽ നിന്നുമുള്ള രത്നകുമാറിൻ്റെ ട്വീറ്റാണ് പുതിയ ചർച്ച സൃഷ്ടിച്ചത്.