ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം വാത്തിയുടെ ട്രെയിലർ റിലീസ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധനുഷിന്റെ കരിയറിലെ മറ്റൊരു മാസ് സിനിമയാകും ഇതെന്നും ട്രെയിലർ ഉറപ്പുനൽകുന്നു. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. മലയാളികളുടെ പ്രിയതാരം സംയുക്ത ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വെങ്കി അറ്റ്‍ലൂരി തന്നെയാണ്.