
വാരിസ്’ വിജയ്‍യുടെ വമ്പൻ ഹിറ്റായിരിക്കുകയാണ്, വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. റിലീസ് ചെയ്‍ത് ദിവസങ്ങള്‍ ഇത്രയായിട്ടും ചിത്രം കാണാൻ ആള്‍ക്കൂട്ടങ്ങള്‍ എത്തുന്നുണ്ട്. ആഗോള വിപണിയില്‍ ബോക്സ് ഓഫീസില്‍ ചിത്രം തുനിവിനെയും വളരെ പിന്നിലാക്കെ നേട്ടം കൊയ്യുന്നത് തുടരുന്നുവെന്നു തന്നെയാണ് റിപ്പോര്‍ട്ട്.വിജയ് നായകനായ ‘വാരിസ്’ 275 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സിനിമാ ട്രാക്കേഴ്‍സായി സിനിട്രാക്ക് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.