അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന  ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടു. ഈ സിനിമയിൽ മൂന്ന് ഗാനങ്ങളുടെ ഓഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നീയേ നെഞ്ചിൽ, മണല് പാറുന്നൊരീ, ഇതളേ എന്നീ ഗാനങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.. ഗാനങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻറെ സെൻസറിങ് ഡിസംബറിൽ പൂർത്തിയായിരുന്നു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. കൂടാതെ ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൻറെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്.  സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.