ആഗോളതലത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം റദ്ദാക്കി.യുക്രെയ്ന്‍ യുദ്ധത്തിനിടെ സംഘടനയുടെ തത്വങ്ങള്‍ ലംഘിച്ചതിനാണ് നടപടി.കള്ളപണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കല്‍ എന്നിവയെ പ്രതിരോധിക്കുന്നതിനായാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. റഷ്യയുടെ നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും സംഘടനയുടെ പ്രധാന തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അധികൃതര്‍ വിശദീകരിച്ചു.
റഷ്യയെ പുറത്താക്കാനുള്ള തീരുമാനത്തെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു. റഷ്യക്കെതിരെ ഈ നടപടി മാത്രം മതിയാകില്ല. എങ്കിലും ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണിതെന്ന് യുക്രെയ്ന്‍ ധനമന്ത്രി അറിയിച്ചു. നേരത്തെ റഷ്യയെ ഏജന്‍സിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം യുക്രെയ്ന്‍ നിരന്തരമായി ഉന്നയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ സംഘടന ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.