യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) 2022 ഡിസംബറിലെ ഫേസ് 3 പരീക്ഷയുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇന്ന് പുറത്തിറക്കി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in-ൽ നിന്ന് അവരുടെ സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം.
മൂന്നാം ഘട്ടത്തിനായുള്ള എഴുത്തുപരീക്ഷകൾ മാർച്ച് 3 മുതൽ ആരംഭിച്ച് മാർച്ച് 6 ന് അവസാനിക്കും. 8 വിഷയങ്ങൾക്കായി മൂന്നാം ഘട്ട പരീക്ഷ നടക്കും. അതേസമയം, അഞ്ച് വിഷയങ്ങളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷകൾ ഏജൻസി ഇന്ന് ആരംഭിച്ചു, അത് മാർച്ച് 2 ന് അവസാനിക്കും.