
രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ വൻ ഹിറ്റിലേക്ക്. പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന് ആദ്യ ആഴ്‍ച മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ആദ്യ ആഴ്‍ച 81.70 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. രണ്‍ബിര്‍ രൺബീർ കപൂറും ശ്രദ്ധ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’. മാർച്ച് 8 ന് ഹോളി വാരാന്ത്യത്തിൽ ആണ് ചിത്രം റിലീസ് ചെയ്തത്. പ്രണയത്തിലാകുകയും എന്നാൽ വേർപിരിയാൻ പാടുപെടുകയും ചെയ്യുന്ന രൺബീറിനെയും ശ്രദ്ധയെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. ലവ് ഫിലിംസും ടി-സീരീസ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.