സംസ്ഥാനത്ത് മാർച്ച് 26 , 27 തീയതികളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടും, കെഎസ്ആർടിസി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 26, 27 തീയതികളിലാണ് നിയന്ത്രണങ്ങൾ. 26ന് തിരുവനന്തപുരം-കണ്ണൂർ ജനശദാബ്ദി എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ്, 27ന് കണ്ണൂർ-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിൻ സർവീസുകൾ.

ട്രെയിൻ യാത്രക്കാർക്ക് പ്രയോജനകരമാകുന്ന പതിവ് സർവീസുകൾക്ക് പുറമെ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അധിക സർവീസുകൾ പ്രയോജനപ്പെടുത്താൻ കെഎസ്ആർടിസി യാത്രക്കാരോട് അഭ്യർത്ഥിച്ചു.