
ഇനി മുതല്‍ സൗദി എയര്‍ലൈന്‍സില്‍ നിന്നും ടിക്കറ്റ് എടുത്താല്‍ സൗജന്യമായി ടൂറിസ്റ്റ് വിസ. ഈ സേവനം ഉടനെ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല അല്‍ശഹ്റാനിയാണ് അറിയിച്ചത്.
ടിക്കറ്റ് വാങ്ങുമ്പോൾ മറ്റ് ഫീസൊന്നും ഇടാക്കാതെ ടൂറിസ്റ്റ് വിസ കൂടി നല്‍കുന്ന സേവനം ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ്.’നിങ്ങളുടെ ടിക്കറ്റ് തന്നെയാണ് വിസ’ എന്ന പേരിലാണ് സൗദി എയര്‍ലൈന്‍സിന്റെ പുതിയ ഓഫര്‍. സൗദിയില്‍ പ്രവേശിച്ച് 96 മണിക്കൂര്‍ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമായിരിക്കും ഈ വിസയിലൂടെ ലഭിക്കുക.ഈ സമയത്തിനുള്ളില്‍ രാജ്യത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും യാത്രക്കാര്‍ക്ക് സാധിക്കും.വിനോദസഞ്ചാരത്തിനും ഉംറ തീര്‍ത്ഥാടനത്തിനും സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്കായിരിക്കും പുതിയ സേവനം ഏറെ പ്രയോജനപ്പെടുക. സൗദി എയര്‍ലൈന്‍സിന്റെ പുതിയ ടിക്കറ്റിങ് സംവിധാനത്തില്‍ യാത്രക്കാരന് ടിക്കറ്റ് ബുക്കിങ്ങിനൊപ്പം വിസക്ക് കൂടി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ആവശ്യം 40 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപ്പുവര്‍ഷത്തെ പദ്ധതിക്ക് സൗദി എയര്‍ലൈന്‍സ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്