
വിനോദ സഞ്ചാരത്തിന്റെ കാലമാണ് ഇത്. കേരളം ഉള്‍പ്പെടെയുള്ള നാടുകള്‍ തങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഓട്ടത്തിലും തിരക്കിലുമാണ്.
വിനോദസഞ്ചാരികളുടെ യാത്ര ബുധിമുട്ടുകള്‍ ഒഴിവാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി പുതിയൊരു ചുവടുവയ്‌പ്പിനൊരുങ്ങുകയാണ് കേരളം ടൂറിസം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെയെത്തിക്കാന്‍ ടൂറിസംവകുപ്പിന്റെ നേതൃത്വത്തില്‍ ഓട്ടോഡ്രൈവര്‍മാരെക്കൂടി പങ്കുചേർക്കാനാണ് പദ്ധതി. തുടക്കത്തില്‍ വയനാട് ജില്ലയിലാകും പദ്ധതി നടപ്പാക്കുക. ഇതിനകം 100 ഡ്രൈവര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ഇവരെ നിയമിക്കുക.
സര്‍ക്കാര്‍ അംഗീകരിച്ച നിരക്കിലാകും യാത്ര. ഓട്ടോ ഡ്രൈവര്‍മാരെ ടൂറിസം അംബാസഡര്‍മാരാക്കുക എന്നതാണ് ‘ടുക്ക് ടുക്ക് ടൂര്‍’ പദ്ധതിയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി വയനാട് ജില്ലയില്‍ തുടങ്ങും.