
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു.പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വിപണി വില 42,320 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നു.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിനു 15 രൂപയാണ് ഇന്ന് കൂടിയത്. 5290 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് ഉയര്‍ന്നു. പവന് 10 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില ഗ്രാമിന് 4,365 രൂപയാണ്.സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
Post Views: 23