തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കൂടി 41,400 രൂപയായി.ഇന്നലെയും 120 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിലെ തുടര്‍ച്ചയായ വര്‍ധനവില്‍ 320 രൂപയോളമാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കൂടി 5175 രൂപയായി.ഫെബ്രുവരി 2 നു ശേഷം സ്വര്‍ണ്ണവില പലതവണ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 28 മുതലാണ് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 69 രൂപയാണ്.