സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണ്ണത്തിന് വിലക്കുറവിന്റെ ദിവസങ്ങളായിരുന്നു. കഴിഞ്ഞദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 5135 രൂപയായി കുറഞ്ഞിരുന്നു. പവന് 41,080രൂപയിലാണ് കഴിഞ്ഞദിവസം വ്യാപാരം നടന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു 41,080. പവന് തുടർച്ചയായി 680 രൂപയുടെ കുറവ് ഈ മാസം രേഖപ്പെടുത്തിയിരുന്നു. വെള്ളിയുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ കുറഞ്ഞു.