
ഇസ്രായേലിൽ മൂന്ന് കുട്ടികൾക്ക് പോളിയോ സ്ഥിരീകരിച്ചതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വടക്കൻ ഇസ്രായേലിൽ എട്ട് വയസുള്ള ആൺകുട്ടിയിൽ പോളിയോ വൈറസ് ബാധിച്ചതായി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന മൂന്ന് കുട്ടികളിലാണ് ഇപ്പോൾ പോളിയോ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരാരും അസുഖ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. 2022 മാർച്ചിലാണ് ഇസ്രായേലിൽ പോളിയോ ബാധ കണ്ടെത്തിയത്. ഒമ്പത് പേരിലാണ് രോഗബാധ അന്ന് കണ്ടെത്തിയത്. തുടർന്ന് 17 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകിയിരുന്നു. പോളിയോ വാക്സിൻ എടുക്കാത്ത ഒന്നര ലക്ഷം കുട്ടികൾ നിലവിൽ ഇസ്രായേലിൽ ഉണ്ടെന്ന് മന്ത്രാലയം പറയുന്നു.
Post Views: 17