ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സീക്രട്ട് ഹോം. അഭയകുമാർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ഒരു ത്രില്ലർ ചിത്രമായിരിക്കും സീക്രട്ട് ഹോം എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവർക്ക് പുറമെ അപർണ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാളെ മാർച്ച് ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങും. വൗവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിക്കുന്നത്.