
തെയ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രം തിറയാട്ടത്തിന്‍റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തു.
കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ സജീവ് കിളികുലം രചന നിര്‍വഹിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണു തിറയാട്ടം.എ ആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജി എ ആര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷന്‍, നാദം മുരളി, തായാട്ട് രാജേന്ദ്രന്‍, സുരേഷ് അരങ്ങ്,മുരളി,ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണു പ്രധാന വേഷത്തില്‍ എത്തുന്നത്.മഴ മുകില്‍ മാല ചാര്‍ത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിന്‍ കെ ചെറിയാനാണ്. ഈ ഗാനത്തിന്‍റെ സംഗീതവും ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും എബിന്‍ പള്ളിച്ചല്‍ നിര്‍വഹിച്ചിരിക്കുന്നു.