
തിയറ്ററിനകത്തെ വീഡിയോ ഫിലിം റിവ്യൂകൾക്ക് തിയറ്റർ സംഘടനയായ ഫിയോക് വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിയറ്ററിനകത്തു കയറിയുള്ള ഓൺലൈൻ ഫിലിം റിവ്യു ചെയുന്നത് നിരോധിക്കുകയാണ്. ഓൺലൈൻ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമക്ക് കൊടുക്കുന്നത്. ഇത് സിനിമയുടെ കളക്ഷനെ വല്ലാതെ ബാധിക്കുന്നുണ്ട് എന്നാണ് നിർമാതാക്കളുടെ പരാതി . എല്ലാ തിയറ്ററുകളിലേക്കും ഇതിനോടകം അറിയിപ്പ് പോയി . റിവ്യൂ ചെയ്യാൻ വരുന്ന ആരെയും ഇനി തിയറ്ററിനുള്ളിൽ പ്രവേശിപ്പിക്കില്ല . ചിത്രങ്ങളുടെ റിലീസ് ദിവസവും ഓൺലൈൻ മാധ്യമങ്ങൾ ചിത്രത്തിന്റെ നിരൂപണം നടത്തുന്നത് പല സിനിമയുടെയും കളക്ഷനെ ബാധിക്കുന്നതിനാൽ അത് തടയണം എന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന ഫിയോക്കിന് കത്ത് എഴുതി. സിനിമകളുടെ മൂല്യം ഇല്ലാതെ ആകുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ തമിഴ്നാട് സർക്കാരും മുൻപ് വിലക്കേർപ്പെടുത്തിയിരുന്നു.