ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വാത്തിയിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്ത്. ‘വാ വാത്തി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മലയാളി നടി സംയുക്ത നായികയായ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്‍ ധനുഷ് തന്നെയാണ് രചന നടത്തിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റെ സംവിധാനത്തില്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഫെബ്രുവരി 17- നാണ് റിലീസ് ചെയ്തത്. 100 കോടി കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച്‌ 17-നാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. . സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറില്‍ എത്തിയ ചിത്രം നാഗ വാംസിസും സായി സൗജന്യയും ചേര്‍ന്നാണ് നിര്‍മിച്ചത്.