
ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന മഹേഷും മാരുതിയും സിനിമയുടെ ടീസർ പുറത്തിറങ്ങി. 40 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്. മാർച്ച് 10ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സെൻസർ ബോർഡ് ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റ് നൽകിയിരുന്നു. 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
Post Views: 17