സൂപ്പർ ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസര്‍ റിലീസ് ചെയ്തു. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ടാണ് ‘വിരൂപാക്ഷ’ തിയറ്ററുകളിലേക്ക് എത്തുക. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ഗ്രാമത്തിലെ സംഘര്‍ഷത്തിന്‍റെ ആമുഖത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്, ഇത് “ചരിത്രത്തിലെ ആദ്യത്തെ സംഭവം” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചില വിശ്വാസങ്ങളുടെ പേരില്‍ നായകന്‍ അഭിമുഖീകരിക്കുന്ന സങ്കിര്‍ണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റര്‍ എക്സ്പീരിയന്‍സ് വാഗ്ദാനം നല്‍കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വിരൂപാക്ഷ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടാകും ചിത്രം എത്തുക.