
വിജയ് ചിത്രം ‘ലിയോ’യുടെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കാശ്മീരില്‍ചിത്രീകരണം നടക്കുന്ന ചിത്രത്തിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ തന്നെ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് പുറത്തുവിട്ടത് വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ലിയോ സെറ്റില്‍ വിജയ് വെളുത്ത ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച് നില്‍ക്കുന്ന വീഡിയോ ആണ് വൈറൽ ആയത്. ഇതിനെ സംബന്ധിച്ച് പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് ഒരു ടെക്നോളജി സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിയോയുടെ ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്ന് എടുക്കുന്ന ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇവര്‍ പറയുന്നു. ഒപ്പം ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.