സൗബിൻ ഷാഹിർ നായകനാകുന്ന പുതിയ ചിത്രം ‘അയൽവാശി’ ഏപ്രിൽ 21 ന് വലിയ സ്‌ക്രീനുകളിൽ എത്തും. ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. രസകരമായ ഘടകങ്ങളുള്ള ഒരു റിയലിസ്റ്റിക് ഡ്രാമ സിനിമയായിരിക്കും ‘അയൽവാശി’ . ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നിർമ്മാതാക്കൾ നേരത്തെ പുറത്തിറക്കിയിരുന്നു. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ എഡിറ്റിംഗ് വിഭാഗം സിദ്ദിഖ് ഹൈദർ നിർവഹിക്കുന്നു. സൗബിൻ ഷാഹിറിനെ കൂടാതെ നിഖില വിമൽ, ലിജോ മോൾ ജോസ്, നസ്‌ലെൻ, ബിനു പപ്പു, വിജയരാഘവൻ, അഖില ഭാർഗവൻ, കോട്ടയം നസീർ, ഗോകുലൻ, സ്വാതി ദാസ് പ്രഭു, ജയ കുറുപ്പ്, പാർവതി ബാബു, അജ്മൽ ഖാൻ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.