ബുധനാഴ്ച രാത്രി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന പച്ച വാൽനക്ഷത്രമായ C/2022 E3 (ZTF) അല്ലെങ്കിൽ Comet C/2022 E3 (ZTF) യെക്കുറിച്ചുള്ള പരാമർശങ്ങളാൽ ഇന്റർനെറ്റ് നിറഞ്ഞു.

നാസയുടെ അഭിപ്രായത്തിൽ, 50,000 വർഷങ്ങൾക്ക് ശേഷമാണ് വാൽനക്ഷത്രം നമ്മുടെ ഗ്രഹം സന്ദർശിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾ ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതിനാൽ നക്ഷത്ര നിരീക്ഷകർക്കും ജ്യോതിശാസ്ത്രജ്ഞർക്കും ഇത് ഒരു അപൂർവ വിരുന്നായിരുന്നു.

NASA ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് (സിഎൻഇഒഎസ്) മാനേജർ ഡോ.പോൾ ചോദാസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വർഷമായി ധാരാളം വാൽനക്ഷത്രങ്ങൾ ആകാശത്തെ അലങ്കരിച്ചിരിക്കുന്നു എന്നാൽ “ഇത് അൽപ്പം വലുതാണെന്ന് തോന്നുന്നു,അത് പോലെ ഇത് ഭൂമിയുടെ ഭ്രമണപഥത്തോട് അൽപ്പം അടുത്തുമാണ്”. NASA ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ വാൽനക്ഷത്രത്തിന്റെ കോമയിലെ സൂര്യപ്രകാശവും കാർബൺ അധിഷ്ഠിത തന്മാത്രകളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായാണ് വാൽനക്ഷത്രത്തിന് പച്ച നിറത്തിൽ കാണപ്പെടുന്നത്.