
വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. മാർച്ച് 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. റൊമാൻസ് – റിവഞ്ച് ത്രില്ലർ ചിത്രമാണിത്. ഫെബ്രുവരി 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രേഖ. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ട് ചിത്രത്തിലെ അഭിനേതാക്കൾ രംഗത്ത് എത്തിയിരുന്നു. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് വിൻസി എത്തുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Post Views: 17