
മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വ്യത്യസ്തമായൊരു പൊലീസ് കഥാപാത്രമാണ് മമ്മൂട്ടിയുടെതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. ഈ മാസം 15 നാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് ഷാഫിയും, നടന്‍ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 4-മത്തെ ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’.
Post Views: 20