
ബഹിരാകാശത്ത് വെച്ച് ആദ്യമായി ചിത്രീകരിച്ച ഫീച്ചര്‍ സിനിമ ‘ ദി ചലഞ്ച് ‘ റിലീസിനൊരുങ്ങുന്നു. ക്ലിം ഷിപെങ്കോയാണ് സിനിമ സംവിധാനം ചെയ്തത്. 2021ല്‍ 12 ദിവസം ചെലവിട്ടാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഈ റഷ്യന്‍ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ ഏപ്രില്‍ 12-ന് റിലീസ് ചെയ്യും. നേരത്തെ ഇതിന്റെ ട്രെയിലര്‍ പുറത്തിറങ്ങിരുന്നു. അബോധാവസ്ഥയിലായ സഞ്ചാരിക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ സര്‍ജനും സംഘവും ബഹിരാകാശനിലയത്തിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ സര്‍ജനായി വേഷമിട്ടിരിക്കുന്നത് റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ്. ബഹിരാകാശയാത്രികനായ ഒലെഗ് നോവിറ്റ്‌സ്കിയാണ് രോഗിയുടെ വേഷത്തിലെത്തുക. ചിത്രത്തിലെ 40 മിനിറ്റാണ് ബഹിരാകാശത്ത് ചിത്രീകരിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വൺ ആൻഡ് യെല്ലോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായാണ് നിര്‍മാണം.