14 വര്‍ഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി നാളെ മുതല്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. നിത്യയെ കൂടാതെ ശ്വേതാമേനോന്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനിൽകുമ്പഴയാണ്. പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയിലർ വൈറലായിരുന്നു. തികച്ചും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു. തികച്ചും ഹൊറർമൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഗർഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്നാണ് സിനിമ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.