പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ തൃഷയും വിജയ്‌യും വീണ്ടും ഒന്നിക്കുകയാണ്.’ദളപതി67’ല്‍ തൃഷ എത്തുമോ എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നത്.ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്‌മീരിലെത്തിയ അണിയറപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ ട്വിറ്ററിലൂടെ ചിത്രത്തില്‍ തൃഷയും ഉണ്ടാകുമെന്ന കാര്യം പറഞ്ഞു.

‘ദളപതി67’ന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നിച്ച്‌ പൂജയില്‍ പങ്കെടുക്കുന്ന ചിത്രമാണ് തൃഷ ഷെയര്‍ ചെയ്‌തത്. “നിങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമിതാ” എന്നാണ് തൃഷ കുറിച്ചത്.