ഹൈദരാബാദ്: വ്യാഴാഴ്ച പുലർച്ചെ ബാലാപൂരിൽ കൗമാരക്കാരനായ വിദ്യാർത്ഥിയെ അജ്ഞാതർ ക്രൂരമായി കൊലപ്പെടുത്തി.

പ്രഭാതകർമങ്ങൾക്കായി പുറത്തു പോയ ഇരയെ അജ്ഞാതർ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഒസ്മാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ വാദി-ഇ-ഒമറിലാണ് സംഭവം നടന്നതെന്ന് ബാലാപൂർ പോലീസ് പറഞ്ഞു.


മഹബൂബ്‌നഗർ ജില്ലക്കാരനായ യുവാവിന് ഏകദേശം 20 വയസ്സുണ്ട്.

പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.