
ചൈനയ്‌ക്ക് വെല്ലുവിളിയായി ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകള്‍. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനികളുടെ (നാസ്‌കോം) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞു.ആഗോളതലത്തില്‍ യുഎസിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 1300 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് പുതിയതായി അംഗമായത്. നിലവില്‍ ലോകത്തെ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യമാറി.
അതു പോലെ യൂണികോണുകളുടെ എണ്ണത്തിലും കുതിച്ച് ചാട്ടം രാജ്യത്ത് ഉണ്ടായി. 2022-23ല്‍അധികം യൂണികോണുകള്‍ ഇന്ത്യയിയില്‍ പുതിയതായി ഉണ്ടായി. ഇതൊടെ യൂണികോണുകളുടെ എണ്ണത്തില്‍ ലോകത്തിലെ രണ്ടാം സ്ഥാനവും ഇന്ത്യ നേടിയെടുത്തു. ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ വാല്യൂ ഉള്ള സ്വകാര്യ കമ്പനികളാണ് യൂണികോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന നൂതന കമ്പനികള്‍ക്ക് ഇനിയും ധാരാളം അവസരങ്ങളുണ്ടെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് വ്യക്തമാക്കി. ഈ കമ്പനികള്‍ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവരുടെ ബിസിനസ് ഘടന മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.