ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് വീടുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.പൊതുവില്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശം മാത്രമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കേണ്ട കാര്യമാണ്. ബജറ്റിലെ പല നിര്‍ദേശങ്ങളില്‍ ഒന്നു മാത്രമാണ്.കെട്ടിടങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഫെബ്രുവരി മൂന്നിന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശം വെച്ചത്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.