വെല്ലിങ്ടൻ ∙ അടുത്ത മാസം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ (42). രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ജനപ്രിയ താരമായി മാറിയ ജസിൻഡ അടുത്തമാസം 7 ന് സ്ഥാനമൊഴിയും. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ വരെയുള്ള കാലാവധി ബാക്കിനിൽക്കെയാണ്, പദവിയോട് നീതി പുലർത്താനുള്ള കരുത്തില്ലെന്നും താനൊരു മനുഷ്യനാണെന്നും കണ്ണീരടക്കി പറഞ്ഞുകൊണ്ട് ജസിൻഡ മടങ്ങുന്നത്. കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമായി ലേബർ പാർട്ടിയെ 2017 ഒക്ടോബറിൽ അധികാരത്തിലേക്ക് നയിക്കുമ്പോൾ 37 വയസ് മാത്രമുണ്ടായിരുന്ന ജസിൻഡ ന്യൂസീലാൻഡിലെ ഏറ്റവും പ്രായം […]