പാലിലും ‘വെള്ള’ത്തിലും പണി

സംസ്‌ഥാനത്ത് പാലിനും മദ്യത്തിനും വില കൂടും. മില്‍മ പാല്‍ വില ലിറ്ററിന് 6 രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വില വര്‍ധന ഡിസംബര്‍ ഒന്നിന്‌ പ്രാബല്യത്തിൽ വരും.ഉത്‌പാദകര്‍ക്കു വിറ്റുവരവ്‌ നികുതിയില്‍ ഇളവുനല്‍കുന്നതിന്റെ ഭാഗമായി മദ്യവില 2 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാതീരുമാനം.വിലവർധന ക്ഷീരകര്‍ഷകര്‍ക്ക്‌ ഗുണകരമാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മില്‍മ നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാര്‍ശപ്രകാരമാണ്വിലവര്‍ധനയ്‌ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. 8.57 രൂപയുടെ വര്‍ധനയാണു മില്‍മ ആവശ്യപ്പെട്ടിരുന്നത്‌.ക്ഷീരകര്‍ഷകര്‍ക്കൊപ്പം സഹകരണസംഘങ്ങള്‍ക്കും വില വർധിപ്പിക്കുന്നതിന്റെ …

പാലിലും ‘വെള്ള’ത്തിലും പണി Read More »