ന്യൂയോർക്ക് ∙ യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി യുഎസ് അധികൃതർ. 3 ബസുകളുടെ വലുപ്പം വരുന്ന ഈ ചാരബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്ന് സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ അത് വേണ്ടെന്ന് നിർദേശം നൽകി. മോണ്ടാനയിലെത്തുന്നതിന് മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം […]
2023ലെ കേരള ബജറ്റ് ജനങ്ങളുടെമേൽ അമിത ജീവിതഭാരം അടിച്ചേൽപ്പിക്കുന്നു
വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര സർക്കാർ കടമെടുപ്പ് തുക വെട്ടിക്കുറച്ചത് കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് നികുതി വർധിപ്പിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്ക് കടുത്ത ആഘാതമായി. കഴിഞ്ഞ മേയിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന് വില കുറച്ചപ്പോൾ വില താഴ്ത്താൻ തയാറാകാത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതിന്റെ ഞെട്ടലിലാണ് കേരളം. നിരക്കുകൾ […]
കൊച്ചി നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
കൊച്ചി . കൊച്ചി നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നുമാണ് പോലീസിന്റെ നിഗമനം. കുത്തേറ്റു മരിച്ച യുവാവ് പാലക്കാട് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
കേരള ബജറ്റ് 2023: മദ്യത്തിന്റെ നിരക്ക് വർധിക്കുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മദ്യവിലയിൽ വർധനവ്. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും. സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് അധിക വിഭവ സമാഹരണം നടത്തുന്നത്. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും […]
അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ ശാന്തി ഭൂഷൺ അന്തരിച്ചു
ന്യൂഡൽഹി ∙ മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിന് ഡൽഹിയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. 1925 നവംബർ 11ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ ജനിച്ച അദ്ദേഹം സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയ പ്രശസ്തമായ കേസിൽ, വാദിയായിരുന്ന രാജ് നാരായന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. ഇത് […]
കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്
കോഴിക്കോട് . കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. സംഭവ ശേഷം ഭര്‍ത്താവ് രവീന്ദ്രന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന് പോലീസിൽ മൊഴി നല്കി. വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു. കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് […]
കൊല്ലത്ത് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍
കൊല്ലത്ത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍.തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണു പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പിടിയിലായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.