തിരുവനന്തപുരം ∙ പട്ടിക വിഭാഗം കുടുംബങ്ങളുടെ ഭവന പൂർത്തീകരണ പദ്ധതി ‘സേഫി’ൽ ഇരുനില വീടുള്ളവരുടെ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നു സർക്കാർ. വീടു നിർമാണം തുടങ്ങുകയും സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പൂർത്തിയാക്കാനാകാതെ വരികയും ചെയ്ത കുടുംബങ്ങളെ സഹായിക്കാൻ പട്ടിക ജാതി, വർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷത്തിലധികമായതോടെയാണ് സർക്കാർ പുതിയ മാർഗനിർദേശം കൂട്ടിച്ചേർത്തത്. പ്രളയദുരിതാശ്വാസമായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിച്ചവരെ പദ്ധതിയിൽ പരിഗണിക്കും. മേൽക്കൂരയും ശുചിമുറിയും ഇല്ലാത്ത വീടുകൾ പരിഗണിച്ച ശേഷം 2010 […]