രാജ്യത്ത് ആദ്യമായി, കേരളത്തിലെ കോഴിക്കോട് നിന്നുള്ള ട്രാൻസ് ദമ്പതികൾ പ്രചോദനാത്മകവും ശക്തവുമായ ഫോട്ടോഷൂട്ടിലൂടെ ഗർഭം പ്രഖ്യാപിച്ചു. മാർച്ചിൽ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ദമ്പതികൾ സന്തോഷവാർത്ത പങ്കുവെക്കാൻ ഇൻസ്റ്റാഗ്രാമിൽ എത്തി.സിയ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയപ്പോൾ സഹദ് സ്ത്രീയായി ജനിച്ച് പുരുഷനായി മാറി. കഴിഞ്ഞ മൂന്ന് വർഷമായി ദമ്പതികൾ ഒരുമിച്ചിരിക്കുന്നതിനാൽ സിയയിൽ നിന്നാണ് സഹദ് കുഞ്ഞിനെ ഗർഭം ധരിച്ചത്. ഇരുവരും ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതാണ് സിയ പാവലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ജന്മം കൊണ്ടോ ശരീരം കൊണ്ടോ ഞാൻ […]
2023ലെ കേരള ബജറ്റ് ജനങ്ങളുടെമേൽ അമിത ജീവിതഭാരം അടിച്ചേൽപ്പിക്കുന്നു
വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര സർക്കാർ കടമെടുപ്പ് തുക വെട്ടിക്കുറച്ചത് കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് നികുതി വർധിപ്പിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്ക് കടുത്ത ആഘാതമായി. കഴിഞ്ഞ മേയിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന് വില കുറച്ചപ്പോൾ വില താഴ്ത്താൻ തയാറാകാത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതിന്റെ ഞെട്ടലിലാണ് കേരളം. നിരക്കുകൾ […]
സംയുക്ത റബറിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക്
കോട്ടയം ∙ സംയുക്ത റബറിന്റെയും പ്രകൃതിദത്ത റബറിന്റെയും ഇറക്കുമതി തീരുവ 25 ശതമാനമാക്കി. സംയുക്ത റബറിന്റെ ഇറക്കുമതി തീരുവ 25% ആയി വർധിപ്പിക്കുകയായിരുന്നു. സാധാരണ റബറിൽ കെമിക്കലുകൾ കൂട്ടിച്ചേർത്ത് അരച്ചുണ്ടാക്കുന്നതാണ് സംയുക്ത റബർ. പ്രകൃതിദത്ത റബറിന് നിലവിൽ 25 ശതമാനമാണ് കസ്റ്റംസ് തീരുവ. രണ്ടിനത്തിലും നികുതി ഏകീകരണം വന്നതോടെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ആഭ്യന്തര റബർ വിപണി ശക്തി പ്രാപിക്കുകയും റബറിന് വില ഉയരുകയും ചെയ്യും. പുതിയ ബജറ്റിൽ റബർ ബോർഡിനുള്ള വിഹിതം […]
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 15വരെ നീട്ടി.
തിരുവനന്തപുരം ∙ തട്ടുകടകളും ബേക്കറികളും ഉൾപ്പെടെ ഭക്ഷണം പാചകം ചെയ്തു വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 15വരെ നീട്ടി. ഭക്ഷണ പാഴ്സലുകളിൽ തയാറാക്കിയ സമയവും ഉപയോഗിക്കേണ്ട സമയപരിധിയും വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ വേണമെന്ന നിബന്ധന ഇന്നു മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇന്ന് മുതൽ പൂട്ടുമെന്നാണ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ […]
കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്
കോഴിക്കോട് . കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. സംഭവ ശേഷം ഭര്‍ത്താവ് രവീന്ദ്രന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന് പോലീസിൽ മൊഴി നല്കി. വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു. കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് […]
കൊല്ലത്ത് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍
കൊല്ലത്ത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍.തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണു പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പിടിയിലായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പട്ടിക വിഭാഗത്തിന്റെ ഭവന പൂർത്തീകരണ സേഫ് പദ്ധതിയിൽ ഇരുനില കെട്ടിടത്തിന്റെ അപേക്ഷ പരിഗണിക്കില്ലെന്ന് സർക്കാർ.
തിരുവനന്തപുരം ∙ പട്ടിക വിഭാഗം കുടുംബങ്ങളുടെ ഭവന പൂർത്തീകരണ പദ്ധതി ‘സേഫി’ൽ ഇരുനില വീടുള്ളവരുടെ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നു സർക്കാർ. വീടു നിർമാണം തുടങ്ങുകയും സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പൂർത്തിയാക്കാനാകാതെ വരികയും ചെയ്ത കുടുംബങ്ങളെ സഹായിക്കാൻ പട്ടിക ജാതി, വർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷത്തിലധികമായതോടെയാണ് സർക്കാർ പുതിയ മാർഗനിർദേശം കൂട്ടിച്ചേർത്തത്. പ്രളയദുരിതാശ്വാസമായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിച്ചവരെ പദ്ധതിയിൽ പരിഗണിക്കും. മേൽക്കൂരയും ശുചിമുറിയും ഇല്ലാത്ത വീടുകൾ പരിഗണിച്ച ശേഷം 2010 […]