ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 220 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 വരെ. അസിസ്റ്റന്റ് മാനേജർ (ഐഡിഒ) തസ്തികയിലേക്കാണ് തിരഞ്ഞെടുപ്പ്. 50 ഒഴിവ് ആണ് ഉള്ളത്. ബിഇ/ബിടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കെമിക്കൽ/ ടെക്സ്റ്റൈൽ/പ്രൊഡക്ഷൻ/സിവിൽ) യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം. ക്രെഡിറ്റ് വിഭാഗത്തിൽ സീനിയർ മാനേജർ, ചീഫ് മാനേജർ തസ്തികകളിലായി 30, 25 വീതം ഒഴിവുണ്ട്. മാർക്കറ്റിങ് ഡീലർ വിഭാഗങ്ങളിലെ മാനേജർ തസ്തികയിൽ 10 വീതം ഒഴിവിലേക്ക് അപേക്ഷിക്കാം. www.indianbank.in സൈറ്റ് സന്ദർശിക്കുക.
പട്ടികവർഗ യുവതി യുവാക്കൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യപരിശീലനവും ജോലിയും
ധാരാളം തൊഴിൽസാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽനൈപുണികളിൽ സൗജന്യപരിശീലനം നേടാൻ പട്ടികവർഗ യുവതീയുവാക്കൾക്ക് അവസരം. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കും. പ്ലസ് ടു പാസായ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 26 വയസ്. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം.