ചെന്നൈ: ഓസ്കര് പുരസ്കാരം നേടിയ ദി എലിഫന്റ് വിസപറേഴ്സ് എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ പാപ്പാന് ദമ്ബതികള്‍ ബൊമ്മനും ബെല്ലിയും.പുതുതായി ഇവര്‍ സംരക്ഷിച്ചു വന്നിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം. ഇന്നലെ മുതലാണ് കുട്ടിക്കൊമ്പൻന് വയറിളക്കം ഉണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുത്തിരുന്ന കൃത്രിമപാല് ദഹിക്കാതിരുന്നതായിരുന്നു വയറിളക്കത്തിന് കാരണമെന്ന് ആനയെ പരിശോധിച്ച ഡോക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. അര്‍ദ്ധ രാത്രിയോടെ ആയിരുന്നു അന്ത്യം. മാര്‍ച്ച് പതിനാറിനായിരുന്നു ധര്‍മപുരി ജില്ലയിലെ കിണറ്റില്‍ […]
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്.
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 1840 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
തൊഴിലുറപ്പ് കൂലി കൂട്ടി, ഇ-വാഹനങ്ങളുടെ നികുതി വെട്ടിക്കുറവ്, ഇൻഷുറൻസിന് നികുതി: ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ.
ന്യൂഡല്‍ഹി: പുതിയ സാമ്ബത്തിക വര്‍ഷത്തിന് ശനിയാഴ്ച തുടക്കമാകുന്നത് നിരവധി മാറ്റങ്ങളോടെയാണ്. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നറിയാം… ശനിയാഴ്ച മുതല്‍ എടുക്കുന്ന അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക പ്രീമിയമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല.വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി നിജപ്പെടുത്തി.സര്‍വിസില്‍നിന്ന് വിരമിക്കുമ്ബോള്‍ അവധി പണമാക്കി മാറ്റുന്ന സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്കുള്ള നികുതിയിളവ് പരിധി മൂന്നു ലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കി.സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിന് […]
‘ഇംപാക്ട് പ്ലെയർ’- ഐപിഎല്ലിൽ ഇനി കളി മാറും!
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് കര്ട്ടന് ഉയരുമ്ബോള്‍ ഇത്തവണ മുതല്‍ കളി മാറും.ശ്രദ്ധേയമായ ചില മാറ്റങ്ങളുമായാണ് ഇത്തവണ ഐപിഎല്‍ പോര് അരങ്ങേറാനൊരുങ്ങുന്നത്. 2019ന് ശേഷം ഹോം- എവേ ഫോര്‍മാറ്റിലേക്ക് മത്സരം മാറുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത ടീമുകള്‍ക്ക് ഒരു ഇംപാക്റ്റ് പ്ലെയറെ കളിപ്പിക്കാം എന്നതാണ്. കളിയുടെ ഗതി അനുസരിച്ച് ഒരു കളിക്കാരനെ പകരം ഇറക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. നേരത്തെ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും ഇന്ത്യയില്‍ മുഷ്താഖ് അലി […]
കൊവിഡ്: രണ്ടാം ദിവസവും 3000 കടന്നു; ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും കുതിച്ചുചാട്ടം.
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗികളുടെ എണ്ണമാണിത്.2.61 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുള്ളത്. കഴിഞ്ഞ ദിവസം 3016 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ എക്സ്ബിബി വേരിയെന്റും അതിന്റെ ഉപ വേരിയെന്റുകളുമാണ് […]
ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് എല്ലാ പ്രവാസികളെയും ബാധിക്കില്ല.
കുവൈത്ത് സിറ്റി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന നിര്‍ദേശം എല്ലാ പ്രവാസികളെയും ബാധിക്കില്ല. നിശ്ചിത തീയതിക്കകം ആധാര്‍-പാന്‍ ബന്ധിപ്പിക്കേണ്ടവരുടെ പട്ടികയില്‍നിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയം. നേരത്തേ മാര്‍ച്ച് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. അതേസമയം, നാലു വിഭാഗങ്ങളെയാണ് ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്‍കം ടാക്സ് ആക്ട് പ്രകാരമുള്ള എന്‍.ആര്.ഐകള്‍, ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്, 80 വയസ്സിന് മുകളിലുള്ളവര്‍, അസം, മേഘാലയ, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് ആധാര്‍-പാന്‍ […]
2022ൽ 96,000-ത്തിലധികം മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി സർക്കാർ ലോക്സഭയിൽ അറിയിച്ചു.
ന്യൂഡൽഹി: 2022ൽ 96,077 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചു. പാർലമെന്റിന്റെ അധോസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ കഴിഞ്ഞ മൂന്ന് വർഷവും പങ്കുവെച്ചു. വിവിധ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന മെഡിക്കൽ സീറ്റുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒഴിവുള്ള മെഡിക്കൽ സീറ്റുകളുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ 83,275 സീറ്റുകളും 2021ൽ 92,065 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2022-ൽ 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ […]
ഏപ്രിൽ ആദ്യവാരം ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും: ബൊമ്മൈ.
ബെളഗാവി: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക ഏപ്രിൽ ആദ്യവാരം പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ചൊവ്വാഴ്ച ബെലഗാവി സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പാർട്ടി അംഗങ്ങൾക്കിടയിൽ ടിക്കറ്റിനായുള്ള പോരാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വിജയിക്കുന്ന പാർട്ടികളിൽ ഇത് ഒരു സാധാരണ സംഭവമാണെന്ന് ബൊമ്മൈ സമ്മതിച്ചു. എന്നാൽ, ബിജെപി എംഎൽഎമാരെ വിളിച്ച് ടിക്കറ്റ് വാഗ്ദാനം ചെയ്ത കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെയും അദ്ദേഹം രോഷം പ്രകടിപ്പിച്ചു. “കഴിഞ്ഞ 2-3 ദിവസമായി, ഞങ്ങളുടെ എംഎൽഎമാർക്ക് ഡികെ ശിവകുമാറിൽ നിന്ന് കോൺഗ്രസിൽ […]
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി 29ന് പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാവിലെ 11.30 ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തിലും കമ്മീഷന് നിലപാട് വ്യക്തമാക്കിയേക്കും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. കര്‍ണാടകയില്‍ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മാര്‍ച്ച് 9 ന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. അധികാരം നിലനിര്‍ത്താനുള്ള […]
ബഫർ സോൺ വിഷയം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ബഫര്‍ സോണ്‍ വിഷയം സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനവാസമേഖലയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള അപേക്ഷകള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രിം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ. ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് […]